പൊന്നേശു തമ്പുരാൻ
ആശ്വാസഗീതങ്ങൾ വോ II
Ponneshu Thampuran (Aaswaasa Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:50:25.

പൊന്നേശു തമ്പുരാന് നല്ലൊരു രക്ഷകന്
എന്നെ സ്നേഹിച്ചു തന് ജീവന് വച്ചു
പൊന്നേശു തമ്പുരാന് നല്ലൊരു രക്ഷകന്
എന്നെ സ്നേഹിച്ചു തന് ജീവന് വച്ചു

സ്വര്ഗ്ഗ സിംഹാസനം താതന്റെ മാര്വതും
ദൂതന്മാര് സേവയും വിട്ടെന്പേര്ക്കായ്
ദാസനെപ്പോലവന് ജീവിച്ചു പാപിയെന്
ശാപം ശിരസ്സതില് ഏറ്റീടുവാൻ
ദാസനെപ്പോലവന് ജീവിച്ചു പാപിയെന്
ശാപം ശിരസ്സതില് ഏറ്റീടുവാൻ

തള്ളയെപ്പോല് നമുക്കുള്ളൊരു രക്ഷകന്
കൊള്ളക്കാരന് പോലെ ക്രൂശില് തൂങ്ങി
ഉള്ളം ഉരുകുന്നെന് ചങ്ക് തകരുന്നെന്
കണ്ണ് നിറയുന്നെന് രക്ഷകനേ
ഉള്ളം ഉരുകുന്നെന് ചങ്ക് തകരുന്നെന്
കണ്ണ് നിറയുന്നെന് രക്ഷകനേ

എന്തൊരു സ്നേഹമേ സാധുവേയോര്ത്തു നീ
സന്താപസാഗരം തന്നില് വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്
ഓമനപ്പൈതലായ് തീര്ക്കേണമേ
എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്
ഓമനപ്പൈതലായ് തീര്ക്കേണമേ

പാപം പെരുകിയ സ്ഥാനത്ത് കൃപയും
ഏറ്റം പെരുകിയതാശ്ചാര്യമേ
പാപിയില് പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിന് പുത്രന്റെ രാജ്യത്തിലായ്
പാപിയില് പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിന് പുത്രന്റെ രാജ്യത്തിലായ്

ഭൂലോക മായയില് മോഹം പതിച്ചെന്റെ
കാലം പാഴില് കഴിഞ്ഞീടാതെന്നില്
സ്വര്ലോക രാജ്യത്തില് തങ്കക്കിരീടത്തില്
ഉല്ലാസമേകണേ പൊന്നേശുവേ
സ്വര്ലോക രാജ്യത്തില് തങ്കക്കിരീടത്തില്
ഉല്ലാസമേകണേ പൊന്നേശുവേ

പാപം ചെയ്യാതെന്നെ കാവല് ചെയ്തീടുവാന്
സര്വേശനേ കയ്യില് ഏല്പ്പിക്കുന്നേ
രാപ്പകല് നീയെന്നെ വീഴ്ചയില് നിന്നെന്നെ
സ്വപ്നത്തിലും കൂടെ കാക്കേണമേ
രാപ്പകല് നീയെന്നെ വീഴ്ചയില് നിന്നെന്നെ
സ്വപ്നത്തിലും കൂടെ കാക്കേണമേ

കര്ത്താവ് വേഗത്തില് മേഘങ്ങളില് കോടി
ദൂതന്മാര് ആര്പ്പുമായ് വന്നീടുമ്പോള്
എന്നില് കനിഞ്ഞെന്നെ മാര്വോടണച്ചെന്റെ
സങ്കടം തീര്ക്കണം രക്ഷകനേ
എന്നില് കനിഞ്ഞെന്നെ മാര്വോടണച്ചെന്റെ
സങ്കടം തീര്ക്കണം രക്ഷകനേ

പൊന്നേശു തമ്പുരാന് നല്ലൊരു രക്ഷകന്
എന്നെ സ്നേഹിച്ചു തന് ജീവന് വച്ചു
പൊന്നേശു തമ്പുരാന് നല്ലൊരു രക്ഷകന്
എന്നെ സ്നേഹിച്ചു തന് ജീവന് വച്ചു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts