ഒത്തിരി ഒത്തിരി
ലോർഡ് ജീസസ്സ്
Othiri Othiri (Lord Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 16:35:34.

ഒത്തിരിയൊത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നീടുമ്പോൾ (2)
നെഞ്ചു തകർന്നു കരയുമ്പോൾ എന്നെ
നെഞ്ചോടു ചേർക്കുമെൻ യേശുനാഥാ
ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ
ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞീടണേ

എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെൻ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ
ഓ എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ

സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)
എന്നെയുയർത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ എന്റെ സ്നേഹമേ കാവലായ് വന്നീടണേ
ഓ എന്റെ സ്നേഹമേ കാവലായ് വന്നീടണേ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts