കളിക്കുടുക്കേ
താലോലം
Kalikkudukke (Thaalolam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിശ്വജിത്ത്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ജി വേണുഗോപാല്‍ ,ഹരിദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2013 06:00:23.

കളിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ
പൂന്തളിരേ....ചെല്ലത്തേന്‍കുരുന്നേ...
കളിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ
പൂന്തളിരേ....ചെല്ലത്തേന്‍കുരുന്നേ...
എന്നും നീയുണരും നേരമെങ്ങും പൂപ്പൊലിയോ...
കുഞ്ഞിക്കാല്‍ വളരും നാളിലിളം പൂമഴയോ...
കളിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ
പൂന്തളിരേ....ചെല്ലത്തേന്‍കുരുന്നേ...

ആ....ആ....ആ....

നീലപ്പൂനിലാവിന്‍ മഞ്ചത്തില്‍
തേന്‍പാല്‍ ചുരത്തും നെഞ്ചം പൂകി
കാൽ‌ത്തള കിലുക്കി കണ്ണന്‍ കൗതുകം കാട്ടി
പീലിക്കമ്മൽ തൊട്ടേ കൺ‌പൂവേ
ചെല്ലം മെല്ലെ കൊഞ്ചി
കള്ളക്കട്ടുറുമ്പിൻ കാതുംകുത്തി തുള്ളിക്കളിയാടി
ഒന്നാനാം കുന്നിന്മേല്‍
കായാമ്പൂ തേടുമ്പോള്‍
നിന്നില്‍ ഞാന്‍ കേള്‍ക്കുന്നെന്‍
ബാല്യത്തിന്‍ ഈണങ്ങള്‍...
കളിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ
പൂന്തളിരേ....ചെല്ലത്തേന്‍കുരുന്നേ...

ഉള്ളില്‍ മേടമാസപ്പന്തല്‍ കെട്ടി
മാരിവില്ലിന്‍ തൊങ്ങല്‍ ചാര്‍ത്തി
വാരിളം തൂമഞ്ഞിൻ‌തുള്ളി പൊന്‍‌വെയിൽ‌ത്തുമ്പിൽ
വാഴപ്പൂവിന്‍ തേനും തായോ
തൂവാനത്തുമ്പിപ്പെണ്ണേ...
ഓളം തുള്ളും കായല്‍ക്കാറ്റേ...
താഴമ്പൂ നുള്ളിത്തായോ...
വെണ്ണക്കല്‍ കൊട്ടാരം
കണി വെയ്ക്കാം മുന്നില്‍ ഞാന്‍
കൊച്ചുണ്ടാപ്രി തമ്പ്രാനേ...ഇഷ്ടം നീ കൂടൂല്ലേ...
കളിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ
പൂന്തളിരേ....ചെല്ലത്തേന്‍കുരുന്നേ...
(കളിക്കുടുക്കേ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts