ഒരു നാളിലെൻ
മോചനം
Oru Naalilen (Mochanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:03:35.



ഒരു നാളിലെന്‍ മനം തേങ്ങി അപരാധ ബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞൂ..എന്നേശു അണഞ്ഞു ചാരെ
തവ സ്നേഹ ധാരയാല്‍ തഴുകാന്‍ കരുണാര്‍ദ്ര സ്പര്‍ശമേകീ
മൃതനായിരുന്ന എന്നേ.. നവ സൃഷ്ടിയാക്കി നാഥന്‍
ഒരു നാളിലെന്‍ മനം തേങ്ങി....

പ്രിയനാം ഈശോ നാഥന്‍ വന്നു എന്നേ തേടീ
വേനലില്‍ തേന്മഴയായ്‌..
ദാഹം തീര്‍ത്തീടുന്ന സ്നേഹം തന്നീടുന്നു കനവുകള്‍ പൂവണിഞ്ഞു..
ഈ ആനന്ദം.. ഹാഎന്‍ ഭാഗ്യം..
വാഴ്ത്തിപ്പടാം കീര്‍ത്തിച്ചീടാം..ഉണരൂ മനസ്സേ പാടൂ...
(ഒരു നാളിലെന്‍ മനം തേങ്ങി) 

മഞ്ഞിന്‍ തുള്ളി പോലെ ഉള്ളം വെണ്മ തേടീ
നിര്‍മലനായ്‌ ഞാനിതാ....
സാക്ഷ്യം എങ്ങും നല്‍കാം ലോകം രക്ഷ നേടാന്‍
ശാന്തി തന്‍ ദൂതനാകാം..
സ്നേഹിച്ചീടാം നിന്‍ നാമത്തില്‍..
സേവിച്ചീടും നിന്നെ മാത്രം.. തുണയായ്‌ വരണേ നാഥാ...

ഒരു നാളിലെന്‍ മനം തേങ്ങി അപരാധ ബോധമോടെ
അനുതാപമെന്നില്‍ നിറഞ്ഞൂ..എന്നേശു അണഞ്ഞു ചാരെ
തവ സ്നേഹ ധാരയാല്‍ തഴുകാന്‍ കരുണാര്‍ദ്ര സ്പര്‍ശമേകീ
മൃതനായിരുന്ന എന്നേ.. നവ സൃഷ്ടിയാക്കി നാഥന്‍
ഒരു നാളിലെന്‍ മനം തേങ്ങി....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts