കണ്ണഴകേ
കണ്ണമ്മ
Kannazhakhe (Kannamma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരാജേഷ്‌ മോഹന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,ദുർഗ്ഗ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2013 04:12:52.
താനാരോ...താനാരോ...താനാരോ...തന്നാരോ...
താനാരോ...താനാരോ...താനാരോ...തന്നാരോ...(2)

കണ്ണഴകേ.. കണ്ണകിയേ..കൊടുങ്ങല്ലൂരെ ഭഗവതിയേ..
സെമ്പകമലരേ കൊടുംകാളിയമ്മാളേ തന്നാരോ...തന്നാരോ...
മുടിയഴിച്ചിനി ഉറഞ്ഞുതുള്ളവേ ഇടനെഞ്ചിൽ തുടിതുടിക്കവേ
തൊഴുതുനിന്നാട്ടേ അമ്മേ അടുത്തുനിന്നാട്ടേ തന്നാരോ...തന്നാരോ...(2)

ദാരികന്റെ തലയറുത്ത ഓം കാളീ...
മാനവന്റെ രക്ഷയായ മാതേവീ...
കോഴിക്കല്ലു മൂടിപാടാം ശ്രീദേവീ...
കാലദോഷം ആകെനീക്കും ഭാഗോതീ...
പട്ടുടുത്തു പള്ളിവാള് കികുകിലുക്ക്...
തട്ടകത്തിലമ്മയിന്നു ഉറഞ്ഞാട്...
മങ്കതിടമ്പേ ചങ്കിനുയിരേ
തങ്കതമിഴിൻ ചെല്ലചിലമ്പേ
ഇരുമിഴിയാൽ ഉഴിയൂ
പരംപൊരുളേ ഓ.. ഓ..ഓ..
(കണ്ണഴകേ...)

പാണ്ടിയന്റെ പടതകർത്ത ചാമുണ്ടീ...
കണ്‍‌തുറന്നു കനലെറിഞ്ഞ കാമാക്ഷീ...
ചോരകൊണ്ടു പൊട്ടുതൊട്ട കാന്താരീ...
മധുര ചുട്ടു ചാമ്പലാക്കിയ കൗമാരീ...
കോഴിവെട്ടി കാവുതീണ്ടും നേരത്ത്...
കോമരമായ് തുള്ളും എന്നെകാക്കേണേ...
മങ്കതിടമ്പേ ചങ്കിനുയിരേ
തങ്കതമിഴിൻ ചെല്ലചിലമ്പേ
ഇരുമിഴിയാൽ ഉഴിയൂ
പരംപൊരുളേ ഓ.. ഓ..ഓ..
(കണ്ണഴകേ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts