അറിയേണം അയ്യനെ
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Ariyenam ayyane (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംചെമ്പകമല്ലി
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2012 04:38:05.

അറിയേണം അയ്യനേ അടിയന്റെ മാനസം
അലിവോടനുഗ്രഹം ഏകിടേണം...(2)
അളവറ്റ കാരുണ്യം ചൊരിയേണമെന്നില്‍ നീ
തഴുകേണം തൂനിലാ പാൽക്കുളിരാല്‍....
അളവറ്റ കാരുണ്യം ചൊരിയേണമെന്നില്‍ നീ
തഴുകേണം തൂനിലാ പാൽക്കുളിരാല്‍....

അറിഞ്ഞീല ഞാന്‍ ദിനരാത്രങ്ങള്‍ പോയതും
കവിതയായ് നീ വിരല്‍ത്തുമ്പില്‍ കിനിഞ്ഞതും..
(അറിഞ്ഞീല ഞാന്‍....)
മതിമറന്നലിയുകയായിരുന്നയ്യനേ
അവിടുത്തെ മായിക ലോകത്തിലെന്‍ മനം...
ആനന്ദദായകാ പൊന്നയ്യപ്പാ....
(അറിയേണം അയ്യനേ....)

ഹൃദയമാം പൂങ്കാവനത്തില്‍ വിരിഞ്ഞൊരെന്‍
സുരഭിലമാം ഭക്തിഗീതമാം കുസുമങ്ങള്‍
(ഹൃദയമാം....)
ആ വിരിമാറിലെ ഹാരമായ്‌ തീരുവാന്‍
ആശയോടെ നിന്നരികിൽ ഞാനണയുമ്പോള്‍
അനുവാദമേകണം എന്നയ്യപ്പാ.....
(അറിയേണം അയ്യനേ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts