പണ്ടത്തെ കളിത്തോഴൻ
പ്രസിദ്ധ കവിതകള്‍
Pandathe Kalithozhan (Famous Poems)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2013 05:08:38.

പണ്ടത്തെ കളിത്തോഴൻ ..
പണ്ടത്തെ കളിത്തോഴൻ കാഴ്ച വെയ്ക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും
ഓർക്കുക വല്ലപ്പോഴും…

ഓർക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിയ്ക്കും ആ കുന്നിൻ പുറങ്ങളും
രണ്ടു കൊച്ചാത്മാവുകൾ അവിടങ്ങളിൽ വെച്ച്
പണ്ടത്തെ രാജാവിൻ കഥകൾ പറഞ്ഞതും
ഓർക്കുക വല്ലപ്പോഴും ഓർക്കുക വല്ലപ്പോഴും

മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം
മറക്കാൻ പഠിച്ചത് നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരു നാളും
വസന്തം വസുധയിൽ വന്നിറങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ വ്രണിത പ്രതീക്ഷയാൽ
മർത്ത്യനീ പദം രണ്ടും ഓർക്കുക വല്ലപ്പോഴും
ഓർക്കുക വല്ലപ്പോഴും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts