കവിത മഴ
ഒരു മഴ പെയ്തെങ്കില്‍
Kavitha Mazha (Oru Mazha Peythenkil)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഅനില്‍ പനച്ചൂരാന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:40:13.
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

ഒറ്റയ്ക്കൊരു കൊമ്പിലിരുന്നങ്ങോർക്കാനൊരു ലഹരിമഴ
ഒന്നാനാം കുന്നിലിരുന്നു കുതിർന്നുമുളച്ചുകിളിർത്തുവളർന്നു
തളിർത്തുപടർന്നുവിടർന്നു വരുമ്പോൾ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

കുടനിഴലിൽ കൂടിനടക്കാൻ കുളിരുകടഞ്ഞു കൂടെനടക്കാൻ
കുടനിഴലിൽ കൂടിനടക്കാൻ കുളിരുകടഞ്ഞു കൂടെനടക്കാൻ
ചൂടുപകർന്നും ചൂളമടിച്ചും ചുണ്ടുകൾ തമ്മിൽ
ചൂണ്ടക്കൊരുത്തു കരുത്തറിയിച്ചു കലങ്ങിവരുമ്പോൾ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

മുറ്റത്തെ ചെപ്പുനിറച്ചും
മച്ചിന്മേൽ ഒഴുകിയൊലിച്ചും (2)
കറ്റയഴിച്ചു വരുന്നവളൊപ്പം
കുത്തിയുടുത്തതഴിച്ചു പുതച്ചു
കിടന്നു മയങ്ങിയുണർന്നുവരുമ്പോൾ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

തുള്ളിതുള്ളി പെയ്യ്‌തുപെരുത്തും
പിന്നെ പലവഴിയൊഴുകിയകന്നും
കണ്ടുമറന്നൊരു മുഖമായ് വീണ്ടും
കണ്ടു കിനാക്കൾ വറുത്തുകൊറിച്ചും
മുട്ടിയൊരുമ്മിയിരുന്നൊരു ചില്ലകൾ
ഒക്കെയൊടിഞ്ഞു പിടഞ്ഞകലുമ്പോൽ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

കൂത്താടി കൂട്ടിയിടിച്ചും
കൂട്ടത്തിൽ കൂവിനടന്നും (2)
കൂട്ടുപെരുത്തും കൂട്ടുപിരിഞ്ഞും
കൂട്ടാളിക്കിടനെഞ്ച്ചു തകർത്തും
ചോരപൊടിച്ച കിനാക്കൾ വെന്തൊരു
ചിതയരികിൽ കരൾനൊന്തു വരുമ്പോൾ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

ഒറ്റയ്ക്കൊരു കൊമ്പിലിരുന്നങ്ങോർക്കാനൊരു ലഹരിമഴ
ഒന്നാനാം കുന്നിലിരുന്നു കുതിർന്നുമുളച്ചുകിളിർത്തുവളർന്നു
തളിർത്തുപടർന്നുവിടർന്നു വരുമ്പോൾ
ഓരോമുകിലോരോവർണ്ണം തൂകുംമഴ കന്നിമഴ
ആർത്താർത്ത് പെരുത്തുവരുമ്പോൾ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ
കണ്ണീരിൻമഴ കവിതമഴ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts