ശാരികേ നീ
ചിക് ചാം ചിറകടി
Saarike Nee (Chik Cham Chirakadi)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍മനോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:19:57.

ശാരികേ നീ കിനാവിന്‍റെ മിഴിനീരായീ...

ശാരികേ നീ കിനാവിന്‍റെ മിഴിനീരായീ
കാലമേ ഞാന്‍ കാത്തിരുന്നു വേഴാമ്പലായീ
ഓമനേ എന്‍ മൌന ഹൃദയം എരിതീകടലായ്‌
ഏകനാമെന്‍ തേങ്ങലറിയാതെങ്ങു പോയ്‌ നീ തോഴീ..(ശാരികേ)

മോഹമാല്യം ചാര്‍ത്തി നിന്ന ഗോപികാവല്ലി നീ
ഇന്ദ്രനീലം ചേര്‍ത്ത് നിന്ന കാമിനീവേണു നീ
ആതിരാപീലികള്‍ മാഞ്ഞു പോകുന്നുവോ?
രാസലീലാഗൃഹം ശോകാര്‍ദ്ര സാഗരം (ശാരികേ നീ )

ആ....പമരി പമരി നിസനി നിസരീ ഗരിനിസമ സരിമാ...
തൂമരന്ദം തേടി വന്ന പാതിരാ തുമ്പി ഞാന്‍
വീണപൂവില്‍ പെയ്തൊഴിഞ്ഞ തേന്‍നിലാവാണ്‌ ഞാന്‍
രാധികാനന്ദനം മാഞ്ഞുപോകുന്നുവോ
നീറുമീ മാനസം ശോകാര്‍ദ്ര സാഗരം (ശാരികേ നീ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts