അമ്പിളി പൈതലിൻ
വരദായിനീ
Ambilipaithalin (Varadaayini)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംടി എസ് ജയ്‌രാജ്
ഗാനരചനഅനിൽ സ്വരാജ്
ഗായകര്‍സന്നിദാനന്ദന്‍
രാഗംമിശ്രകാപി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2014 16:02:00.

അമ്പിളിപ്പൈതലിൻ പൊട്ടുതൊട്ടമ്മ
സൂര്യകാന്തിതൻ ചേലുള്ളോരമ്മ...(3)
ഏഴയാം നമ്മളെ കാക്കുന്നോരമ്മ..(2)
പീഠികദേവിയമ്മ...പീഠികദേവിയമ്മ...(1) (2)
(അമ്പിളി...)

ദേശത്തെയെമ്പാടും കാക്കും
ദോഷത്തെയെല്ലാമകറ്റും...(2)
കൈയ്യിലെ പൊൻപിടിവാളിൻ പ്രഭയാലെ..(1) -
എന്നിലെ കാളിമ നീക്കും -
എന്നിലെ കാളിമ നീക്കും (1)
(അമ്പിളി...)

മേനിയിൽ നീർത്തുള്ളിയോടും -
കുഞ്ഞിക്കാലുകൾ മണ്ണിൽ കുതിക്കും (2)
കുത്തിയോട്ടത്തിൻ ഹരംകൊണ്ട മെയ്യാലേ (1) -
കുഞ്ഞുങ്ങൾ താളം പിടിക്കും-
കുഞ്ഞുങ്ങൾ താളം പിടിക്കും (1)
(അമ്പിളി...)

ദൂരത്തു് നിന്നാൽ തിളക്കം -
അങ്ങു് ചാരത്തു് ചെന്നാൽ വിളക്കു്..(2)
ചുട്ടിയും ചെമ്പട്ടും ചാർത്തിയോരുണ്ണിക്കു് (1) -
കുത്തിയോട്ടത്തിൻ കിതപ്പു്-
കുത്തിയോട്ടത്തിൻ കിതപ്പു് (1)
(അമ്പിളി...)

അമ്മയെഴുന്നെള്ളിയെത്തും -
മണ്ണിൽ ചന്ദനഗന്ധം നിറയും (2)
താലപ്പൊലിയേന്തും മങ്കമാർക്കമ്മയോ (1) -
ജീവിതസൗഖ്യം പകരും -
ജീവിതസൗഖ്യം പകരും (1)
(അമ്പിളി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts