ശ്രീ ഗുരുവായൂർ വാഴും
ശംഖു തീർത്ഥം
Sree Guruvayoor Vaazhum (Shankhu Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:50:35.
ഗുരുവായൂര്‍ വാഴും രാധാവല്ലഭാ
കരുണാവാരിധേ മുകില്‍വര്‍ണ്ണാ
മുരഹര മധുമുരളീ മാധവാ
മണിവര്‍ണ്ണ കണ്ണാ ശ്രീകൃഷ്ണാ....

മനതാരില്‍ എന്നും മധുരമായി നിന്‍റെ
മധുരഗാനം നിറയേണം
അണിവാകച്ചാര്‍ത്തില്‍ തെളിയും കാന്തിയില്‍
കനിവോലും മുഖം കാണേണം
(ഗുരുവായൂര്‍.. )

കരതളിര്‍ കൂപ്പി തൊഴുമെന്നില്‍ നിന്‍റെ
തിരുനാമം വെട്ടം പകരേണം
ഒരുനാളുമെന്നെ വെടിയാതെ
മറുകര കാണാന്‍ വഴി കാട്ടേണം
(ഗുരുവായൂര്‍...)

നിറയും ഭക്തിയില്‍ പൂക്കുമെന്നിലെ
നിറവിന്‍ കൂവളപ്പൂവുകള്‍
നീലക്കാര്‍വര്‍ണ്ണ നിന്‍ മേയ് ശോഭതന്‍
നീലിമപൂണ്ടു നില്‍ക്കേണം
(ഗുരുവായൂര്‍...)

മോടിയില്‍ കെട്ടും കൂന്തലില്‍ എന്‍റെ
മാനസം പീലിയാകണം
മാറിലെ വനമാലയിലൊരു മാതളമലരാകണം
(ഗുരുവായൂര്‍...)

പല്ലവാധാര ചുംബനമേല്‍ക്കും
പുല്ലിന്‍തണ്ടായി തീരേണം
വല്ലഭ നിന്‍റെ രാഗമായി
അലതല്ലുവാനെനിക്കാകേണം
(ഗുരുവായൂര്‍...)

കാല്‍ച്ചിലമ്പുകള്‍ ചൊല്ലും വേദങ്ങള്‍
കേള്‍ക്കുവാന്‍ ഭാഗ്യമേകണം
കാറൊളിവര്‍ണ്ണാ പാദപദ്മങ്ങള്‍
കാണുവാന്‍ വരം നല്‍കണം
(ഗുരുവായൂര്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts