വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | സേതുമാധവൻ പാലാഴി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 30 2016 13:45:40.
പ്രണയ നിളാ നദിക്കരയിൽ, രാവിൻറെ അഞ്ജനക്കൽമണ്ഡപത്തിൽ നിമീലിത നയന വിലോലം നിന്റെ മനോഹര രൂപം കനക നിലാവിന്റെ കളിയരങ്ങിൽ കമനീ, നിൻ മുഖം കമലദളം അമൃത നിഷ്യന്ദിയാം അധര പുടം മാറിൽ മൃണാള വസന്തം മദ പാർവണത്തിന്റെ മധു ചുംബനങ്ങളാൽ നനയുന്ന ഭൂമി തൻ ഗന്ധം മയങ്ങുമെൻ മനസ്സൊരു മദന സരോവരം നീയൊരു സ്വർണ മരാളം | |