മലയാളമണ്ണിന്റെ ഓണക്കാലം
വീണ്ടും ഓണത്തുമ്പി
Malayalamanninte Onakkalam (Veendum Onathumbi)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅഭി എബ്രഹാം
ഗാനരചനഅമ്പാടി നടരാജൻ
ഗായകര്‍ഡോ: രശ്മി മധു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2017 16:44:18.

മലയാളമണ്ണിന്റെ ഓണക്കാലം മാവേലിനാട്ടിന്റെ വസന്തകാലം
പുത്തരി നിറവിന്റെ സമൃദ്ധിയിൽ നന്മകൾ വിളയുന്ന പോയ കാലം

ആ……ആ…..ആ……ആ………ആ....
മലനാടേ മാമലനാടേ മധുരിക്കും ഇളനീർനാടേ
മലനാട്ടിൽ ഓണം വന്നല്ലോ ഞങ്ങളിതാ വരുന്നേ
മധുരിക്കും ഓർമ്മകളിലെ ഒരു കൊച്ചു ചുണ്ടൻ വള്ളം
ഒരുമിച്ചുതുഴയാൻ പെണ്ണേ ഞങ്ങളിതാ വരുന്നേ
ചിങ്ങമാസതുമ്പി തുള്ളാൻ കാലം വന്നല്ലോ കുഞ്ഞിപ്പെണ്ണേ
ചന്തത്തിൽ പാട്ടൊന്നു പാടി തേവരെ കാണേണ്ടേ
ചിങ്ങപ്പൂ കൊണ്ടു പോരൂ പെണ്ണേ താമരക്കുഞ്ഞിപ്പെണ്ണേ
ചങ്ങാതിക്കൂട്ടം വന്നേ പൂവിളി പാറുന്നേ
മാനം തെളിഞ്ഞല്ലോ പെണ്ണേ മാരിവിൽകണ്ണാളേ
ഓണമല്ലേ മാവേലി നാട്ടിൽ പൂവിളി കേൾക്കുന്നേ (2)

ആ……ആ…..ആ……ആ………ആ....
തുമ്പപ്പൂ തെച്ചി തുളസി ആവണിപ്പൂക്കളും കൊണ്ടു വായോ
തുമ്പി തുള്ളും കുഞ്ഞോളു വന്നേ പൂക്കളം ചൂടാറായി
തുമ്പിപ്പെണ്ണിൻ കോടി നെയ്യാൻ ആവണിസൂര്യനും വന്നുവല്ലോ
ഇമ്പത്തിൽ ഈണം മീട്ടി കുയിലമ്മ പാടുന്നേ
ഓണത്തുമ്പി ഊഞ്ഞാലിടാൻ കൂടെപ്പോരുമോ കുഞ്ഞിപ്പെണ്ണേ
ഓണവില്ലിൻ തംബുരു മീട്ടി നാവോറു പാടേണ്ടേ
ഓണത്തപ്പൻ മാവേലിത്തമ്പ്രാൻ നീണാൾ വാഴുന്ന കാലമല്ലേ
ഓലേഞ്ഞാലി നീ ചൊല്ലുകില്ലേ മാവേലിത്തമ്പ്രാൻ വന്നീടിൽ
മാനം തെളിഞ്ഞല്ലോ പെണ്ണേ മാരിവിൽകണ്ണാളേ
ഓണമല്ലേ മാവേലി നാട്ടിൽ പൂവിളി കേൾക്കുന്നേ (2)

തുമ്പപ്പൂ ചോറു വിളമ്പാൻ തൂശനില കൊണ്ടുവന്നോ
തുമ്പിപ്പെണ്ണും കൂട്ടരും വന്നേ പുത്തരിസദ്യയുണ്ണാൻ
തുമ്പിപ്പെണ്ണും കുഞ്ഞോളും വന്നേ ഓണക്കോടി ചൂടിക്കൊണ്ടേ
പൂരം പെയ്യണ നാട്ടിലുള്ള വർണ്ണപ്പുലികളി കാണാനേ
വള്ളംകളിപ്പാട്ടിന്റെ ഈണമൊന്നു മീട്ടു പെണ്ണേ
പുന്നമടക്കായലിലെ കുഞ്ഞിപ്പെണ്ണേ ചിരുതപ്പെണ്ണേ
വള്ളംകളിപ്പാട്ടുമായ് ഓളം തുള്ളും ചൂണ്ടൻ വള്ളം
കൂടെപ്പാടാൻ നീയും പോര് താമരക്കുഞ്ഞിപ്പെണ്ണേ
മാനം തെളിഞ്ഞല്ലോ പെണ്ണേ മാരിവിൽകണ്ണാളേ
ഓണമല്ലേ മാവേലി നാട്ടിൽ പൂവിളി കേൾക്കുന്നേ (2)
ആ……ആ…..ആ……ആ………ആ....

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts