വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 03 2020 16:47:39.
പുഞ്ചവയൽ ചെറയുറക്കണ തോറ്റം പാട്ട് നെഞ്ചുരുകിപ്പാടണ മണ്ണിന്റെ മക്കടെ പാട്ട് പാട്ടിനു താളമടിയ്ക്കണ് മാടത്തിൽ പുലയന്റെ കരള് കരളിന്റെ കരളില് പാട്ട് നെയ്യണ തങ്കക്കിനാവ്...... മലമുകളിലൂടലറിവരുമൊരൊറ്റയാൻ പോലേ ..... കുതികുതിച്ചു വരുന്നോരാറ്റു വെള്ളം തടയാൻ മടയുയർത്തണ പുലയന്റെ കുടിലിലെ തീപ്പൊകപൊങ്ങാൻ.. മനം തെളിയണേ മിഴിതുറക്കണേ ദേവതമാരേ.. പുഞ്ചപ്പാടത്തിന്റെ ചുണ്ടില് പുഞ്ചിരി പൂത്തുവിരിഞ്ഞാൽ ചെഞ്ചോരമാനത്തെ പുലരിപ്പെണ്ണവളുണർന്നു വന്നാൽ.... പശയുള്ളചേരീലു പണിതുയർത്തും ഞങ്ങൾ പുതിയൊരു ലോകം പുതിയലോകത്തിന്റെ വരവറിയിക്കണ പാട്ടിന്റെ പാട്ട് .. | |