ഉണ്ണികൃഷ്ണന്റെ മോഹന രൂപം
വൈഷ്ണവം
Unnikrishnante Mohana Roopam (Vaishnavam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംരവീന്ദ്രൻ തിരുവല്ല
ഗാനരചനശങ്കർ ഗുരുക്കൾ മഠം ,ശ്രീവിലാസം ദാമോദരൻ പിള്ള ,കൃഷ്ണദാസ് പുറമേരി
ഗായകര്‍ജി വേണുഗോപാല്‍
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2024 14:26:15.
ഉണ്ണികൃഷ്ണന്റെ മോഹനരൂപം
ഉള്ളിൽ കാണേണം എപ്പോഴും ഉള്ളിന്റെയുള്ളിൽ വാഴും കണ്ണന്റെ
സുന്ദര സ്വരം കേൾക്കേണം (ഉണ്ണി )

അമ്പാടി തന്നിൽ അംബുജമതിൻ
തമ്പുരാൻ തന്ന വരദാനം (2)
അൻപോടുണ്ടായി ദേവകിസുതൻ
വൻപെഴും ലോക രക്ഷക്കായ് (ഉണ്ണി )

ആനന്ദം ലോകർക്കാവോളമേകി
ആനന്ദ മൂർത്തി മാധവൻ (2)
സാനന്ദം കളിയാടി നിന്നോരാ
കോമള രൂപം കാണേണം (ഉണ്ണി )

എന്നുമെന്നുമെൻ മാനസം തന്നിൽ
വന്നു നീ കളിയാടണം (2)
അന്നു നിന്നുടെ പൂങ്കുഴൽ നാദം
കർണത്തിൽ സദാ കേൾക്കേണം (ഉണ്ണി) )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts