എന്നെ അറിഞ്ഞുവോ കൃഷ്ണാ
കാവ്യദളങ്ങള്‍
Enne Arinjuvo Krishna (Kavyadalangal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംട്വിന്‍സ് ട്യൂണ്‍സ്
ഗാനരചനകാവ്യ മാധവന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 12 2012 14:25:53.

ആ... ആ...

എന്നെ അറിഞ്ഞുവോ കൃഷ്ണാ നീ
എന്‍ സ്വരം കേട്ടുവോ കൃഷ്ണാ നീ, നീ
ദര്‍ശന മാധുരി കാത്തിരിക്കുന്നൊരു
രാഗര്‍ദ്രയാം ഗോപകന്യകയാണു ഞാന്‍

ആയിരം സൂര്യനെ വെല്ലുന്ന നിന്‍ മുഖം
ആകൃഷ്ടയാക്കി ഇന്നെന്നെ നാഥാ
ആയിരം സൂര്യനെ വെല്ലുന്ന നിന്‍ മുഖം
ആകൃഷ്ടയാക്കി ഇന്നെന്നെ നാഥാ, നിന്‍
കോലക്കുഴല്‍ നാദം കാതില്‍ വന്നണയുമ്പോള്‍
ആനന്ദനര്‍ത്തനം എന്‍റെയുള്ളില്‍
കല്യാണരാമാ, നിന്നെ സ്തുതിക്കുവാന്‍
കല്യാണി രാഗത്തില്‍ മീട്ടിടാം വീണയും
വൃന്ദാവനത്തിലെ രാധയായി മാറാം ഞാന്‍
പോരുമോ നീയെന്‍റെ കളിത്തോഴനായി
വൃന്ദാവനത്തിലെ രാധയായി മാറാം ഞാന്‍
പോരുമോ നീയെന്‍റെ കളിത്തോഴനായി
(എന്നെ അറിഞ്ഞുവോ കൃഷ്ണാ നീ‌)

ഗുരുവായൂരമ്പല നടയില്‍ വന്നെത്തുമ്പോള്‍
പെയ്യുന്നു മഴയെന്‍റെ മിഴിരണ്ടിലും
ഗുരുവായൂരമ്പല നടയില്‍ വന്നെത്തുമ്പോള്‍
പെയ്യുന്നു മഴയെന്‍റെ മിഴിരണ്ടിലും
പാല്‍ പോലെ പുഞ്ചിരി പകരുമോ നീയെന്‍റെ
പ്രേമമാം പാല്‍ വെണ്ണ നീ കവര്‍ന്നു
കടക്കണ്ണാല്‍ നീയെന്നെ മാടി വിളിക്കുമ്പോള്‍
കല്യാണ പെണ്ണായി ഞാന്‍ ഓടിയെത്താം
സ്വര്‍ണ നിറമുള്ള വിഷുക്കണി കൊന്നയായി
കാര്‍വര്‍ണ്ണാ നിന്നെനി മൂടിടാം ഞാന്‍
സ്വര്‍ണ നിറമുള്ള വിഷുക്കണി കൊന്നയായി
കാര്‍വര്‍ണ്ണാ നിന്നെനി മൂടിടാം ഞാന്‍
(എന്നെ അറിഞ്ഞുവോ കൃഷ്ണാ നീ‌)

ആ... ആ...
കൃഷ്ണാ.... കൃഷ്ണാ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts