മഴ മഴ
കാവ്യദളങ്ങള്‍
Mazha Mazha (Kavyadalangal)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംട്വിന്‍സ് ട്യൂണ്‍സ്
ഗാനരചനകാവ്യ മാധവന്‍
ഗായകര്‍സുചിത് സുരേശൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 12 2012 14:32:14.

മഴ മഴ മഴ മഴ നിലാമഴ
കനവുകളുണര്‍ത്തും കിനാമഴ
കുടുകുടെ ചിരിപ്പിക്കും കൊഞ്ചല്‍ മഴ
മനസിനെ തണുപ്പിക്കും പ്രണയമഴ... ആ...

കുട നിവര്‍ത്തുവാന്‍ കൂട്ടായി നില്‍ക്കാന്‍
കുളിരു രാവും ഒരു മോഹം.. ഹോയ്‌
കനവു നെയ്യുമൊരു കണ്‍കള്‍ക്കുള്ളില്‍
കാണ്മു ഞാനുമൊരു നിറമഴ
കുട നിവര്‍ത്തുവാന്‍ കൂട്ടായി നില്‍കാന്‍
കുളിരു രാവും ഒരു മോഹം.. ഹോയ്‌
കനവു നെയ്യുമൊരു കണ്കള്‍ക്കുള്ളില്‍
കാണ്മു ഞാനുമൊരു നിറമഴ

[മഴ മഴ പെയ്യും പെയ്യും
നനഞ്ഞിടാം ഉല്ലാസം
കുളിര്‍ക്കാറ്റില്‍ ഊഞ്ഞാലാടി
കുളിച്ചു വാ തുമ്പി]

മഴയേ നീ അരികില്‍ വരുമ്പോള്‍
മയിലായി പോയീ ഞാനും
മനമാറിയാതാടുന്നല്ലോ
മധുരാവേശം

മധുവടര്‍ത്തുവാന്‍ മധുരം കവരാന്‍
മോഹമേറും ഒരു ചുണ്ടില്‍ ഹോയ്‌
തോട്ടുണര്‍ന്നു പെയ്യാന്‍ വിമ്പുന്നു
മൌന ദാഹമായി പനിമഴ
മധുവടര്‍ത്തുവാന്‍ മധുരം കവരാന്‍
മോഹമേറും ഒരു ചുണ്ടില്‍ ഹോയ്‌
തോട്ടുണര്‍ന്നു പെയ്യാന്‍ വിമ്പുന്നു
മൌന ദാഹമായി പനിമഴ

[ചിലും ചിലും ചൊല്ലും മിന്നല്‍
ഒരുക്കുന്നു കൂട്ടാലം
കുരുകുത്തി മൈനെ പോരു
കുറുമ്പുമായി നീയും]

മഴയേ നീ അരികില്‍ വരുമ്പോള്‍
മയിലായി പോയീ ഞാനും
മനമാറിയാതാടുന്നല്ലോ
മധുരാവേശം

മഴ മഴ മഴ മഴ നിലാമഴ
കനവുകളുണര്‍ത്തും കിനാമഴ
കുടുകുടെ ചിരിപ്പിക്കും കൊഞ്ചല്‍ മഴ
മനസിനെ തണുപ്പിക്കും പ്രണയമഴ... ആ...

മഴ മഴ മഴ മഴ നിലാമഴ
കനവുകളുണര്‍ത്തും കിനാമഴ
കുടുകുടെ ചിരിപ്പിക്കും കൊഞ്ചല്‍ മഴ
മനസിനെ തണുപ്പിക്കും പ്രണയമഴ... ആ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts