വിശദവിവരങ്ങള്‍ | |
വര്‍ഷം | 2023 |
സംഗീതം | ആർ എസ് ഷൈനു |
ഗാനരചന | അനൂപ് മുകുന്ദൻ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 21 2023 23:38:08.
ചിങ്ങം നിലാപ്പൊന്നിൻ നിറം ചൊരിയും നേരം നറുമണി മഞ്ഞിൽ കളം തീർക്കും പുലരിയിലെ മന്ദാരം... ഊയലിടാൻ തേൻവണ്ടുകൾ, കുരവയിടാൻ പൂന്തുമ്പികൾ... തുണയായ് വന്നു ചേർന്നു തുമ്പയും കിളിയും... അവരുടെ കൺ കവർന്ന കുഞ്ഞു പുഞ്ചിരിയും... ഓണം വരവായി... പൂവേ പൊലി പൂവേ.. പൊലി പൂവേ പൊലി പൂവേ... പൂവേ പൊലി പൂവേ പൂവേ.. മാനം തിറ കെട്ടി മഴമേഘം ശ്രുതി പാടി ഉശിരേകാൻ തുഴയോടം കളിയും... പ്രകൃതിയുടെ താലപ്പൊലിമേളം ഈ പൊന്നാവണി മാസം മലനാടിൻ തുടിതാളം മുറുകി.. വയല് നിറയെ കതിരു വിളയാൻ ചെറുമനും മണ്ണിന്റെ വരം തേടുന്ന അരിയ സുലഭനിമിഷം... ഓണം വരവായി.. പൂവേ പൊലി പൂവേ.. പൊലി പൂവേ പൊലി പൂവേ... കുടവയറും ശീലക്കുടയും കുട്ടിപടയും വരണുണ്ടെ നിറപറയും വാഴക്കുലയും പൊന്നും സദ്യയൊരുക്കേണം.. കഥകളിയും കുമ്മാട്ടികളും തൃക്കാക്കരയിൽ പതിവുണ്ടെ തകിലടി തക കൊട്ടിപകരാൻ മേളത്തറയുമൊരുങ്ങുന്നെ മനസ്സു നിറയെ മധുരമുണരാൻ ഏവരും മണ്ണിന്റെ വരം തേടുന്നൊരരിയ സുലഭനിമിഷം ഓണം വരവായി.. | |