പൊട്ടിച്ചിരിക്കുവിന്‍
ഉത്സവഗാനങ്ങള്‍ (മൂന്ന്)
Pottichirikkuvin (Ulsava Gaanangal Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:46.
മത്തപ്പൂമേട്ടിലും തെച്ചിപ്പൂക്കാട്ടിലും
കൂട്ടംകൂടി നടന്നു പൂനുള്ളിയും
കിട്ടിയ പൂവുകള്‍ പങ്കുവച്ചും തമ്മില്‍
കെട്ടിപ്പിടിച്ചോണപ്പാട്ടുകള്‍ പാടിയും

പൊട്ടിച്ചിരിക്കുവിന്‍ കുഞ്ഞുങ്ങളേ
പൊട്ടിവിടരുന്നു പൂവെളിച്ചം
മത്തപ്പൂമേട്ടിലും തെച്ചിപ്പൂക്കാട്ടിലും
കൂട്ടംകൂടി നടന്നു പൂനുള്ളിയും
കിട്ടിയ പൂവുകള്‍ പങ്കുവെച്ചും തമ്മില്‍
കെട്ടിപ്പിടിച്ചോണപ്പാട്ടുകള്‍ പാടിയും
(പൊട്ടിച്ചിരിക്കുവിന്‍)

പുസ്തകത്താളില്‍ സമത്വവാദം
മുറ്റത്തിറങ്ങിയാല്‍ വര്‍ഗ്ഗയുദ്ധം
തങ്ങളില്‍‌ത്തല്ലുന്നു മാതുലന്മാര്‍
പങ്കുവച്ചോടുന്നു മേലാളന്മാര്‍
ഇന്നോളം നിങ്ങള്‍ക്കു കണ്ണുനീര്‍
നല്‍കിയോരുന്നതന്മാരെ മറന്നേ
പുലരിയില്‍...
(പൊട്ടിച്ചിരിക്കുവിന്‍)

മാലോകരൊന്നായ് വാണിരുന്ന
മാവേലിനാടിന്‍ കഥകളെല്ലാം
പണ്ടേതോ മുത്തശ്ശി ചൊന്നതാവാം
പല്ലില്ലാ സങ്കല്പമായിരിക്കാം
എങ്കിലും നിങ്ങള്‍ക്കു പാടി രസിക്കുവാന്‍
എന്തുണ്ടു വേറെ നിധിയിതു കാക്കുവിന്‍
പുലരിയില്‍...
(പൊട്ടിച്ചിരിക്കുവിന്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts