അത്തച്ചമയം
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Athachamayam (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:53.
 

അത്തച്ചമയമന്തിമിനുക്കം ആനകൾ കുട തഴ ചാമരവും
പൊന്നാലവട്ടം കാഹളവും
ആളുകളമ്പാരികളും ശംഖൊലി മേളവുമങ്ങനെ നീങ്ങട്ടെ
ആളുകളങ്ങനെ നീങ്ങട്ടെ
തൃക്കാക്കരയിൽ പൊന്നോണം തിരുവോണം പൊന്നോണം
തൃക്കാക്കരയിൽ പൊന്നോണം തിരുവോണം പൊന്നോണം
(അത്തച്ചമയം...)


ഓണപ്പൂക്കളമെഴുതാനിനിയും പൂവുകൾ വേണം
പൂവുകൾ വേണം പൂവുകൾ വേണം (2)
കൂവി വിളിച്ചു പറക്കാൻ നമ്മുടെ കുയിലുകളെല്ലാം
കൂടെ വരേണം
ആടാൻ വാ മയിലുകളേ ആഹ്ലാദ പൊലിമകളേ
(അത്തച്ചമയം...)


അത്തച്ചേലുകൾ കാണാനിനിയും ആളുകളുണ്ടോ
ആളുകളുണ്ടോ ആളുകളുണ്ടോ (2)
പൂപ്പട കണ്ടോ പാലടയുണ്ടോ
പൂവിളി കേട്ടോ പൂത്തിരി കണ്ടോ
പാടാൻ വാ മൈനകളേ
പനിനീരിൻ കുളിരുകളേ
(അത്തച്ചമയം...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts