ആഴിപൂജയ്ക്കു
അയ്യപ്പ ഗാനങ്ങള്‍ 4
Aazhipoojakku (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:55.

ആഴിപൂജയ്ക്കു കര്‍പ്പൂരം കൊണ്ടുവരും
ആഗ്രഹായനമേഘങ്ങളേ...
ആഗമനിഗമ പ്രണവാര്‍ത്ഥരൂപന്റെ
ആനന്ദചിന്മുദ്ര കണ്ടോ - നിങ്ങളാ
തിരുവടി കൂപ്പിത്തൊഴുതോ
(ആഴിപൂജയ്ക്ക്....)

അഴുതയില്‍ പ്രാണനു പുണ്യാഹം കഴിച്ചോ
എരുമേലിവാവരെ തൊഴുതോ
അമ്പലപ്പുഴയുടെ ആലങ്ങാടിന്റെ
അഭിമാനപ്പേട്ടതുള്ളല്‍ നിങ്ങള്‍ കണ്ടോ
(ആഴിപൂജയ്ക്ക്...)

പമ്പാതീരത്തു വിരിവച്ചുറങ്ങിയും
പമ്പവിളക്കുകള്‍ കണ്ടുണര്‍ന്നും
സന്നിധാനത്തില്‍‌വന്നാദിത്യചന്ദ്രന്മാര്‍
സാഷ്ടാംഗം വീണതും നിങ്ങള്‍ കണ്ടോ
(ആഴിപൂജയ്ക്ക്...)

തിരുവാഭരണപ്പെട്ടിക്കു കൊടികെട്ടും
ഗരുഡനെ മാനത്തു കണ്ടോ
മകരജ്യോതിസ്സാം ജ്വാലാപുഷ്പത്തെ
മനസ്സില്‍ വിടര്‍ത്തുന്ന മേടു കണ്ടോ
മനസ്സില്‍ പൊന്നമ്പലമേടു കണ്ടോ
(ആഴിപൂജയ്ക്ക്...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts