പച്ചപ്പനം‌കിളിതത്തെ
സ്വീറ്റ് മെലഡീസ് 1
Pachapanamkili thathe (Sweet Melodies Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:02.

പച്ചപ്പനംകിളി തത്തേ നിന്റെ
ചിത്തത്തിലാരാണു പെണ്ണേ (2)
പച്ചക്കുരുത്തോല തൊങ്ങലു നൽകിയ
മച്ചുനനാരാണു പെണ്ണേ (2)
നിന്റെ മച്ചുനനാരാണു പെണ്ണേ

പൊൻതിരുവാതിര നാളിൽ
ഒരു പൊന്നശോകക്കാട്ടിൽ (2)
നിന്റെ പുല്ലാങ്കുഴൽ പാട്ടു കേട്ടിന്നിന്നലെ (2)
പുന്നാരച്ചെക്കൻ വന്നു ചേർന്നില്ലേ നിന്റെ
പൂഞ്ചുണ്ടിൽ തേനുണ്ടില്ലേ ?
(പച്ചപ്പനംകിളി...)

നെഞ്ചിൽ നിനക്കിന്നില്ലേ
മോഹമുല്ലപ്പൂ ചാർത്തിയ ഗന്ധം (2)
മിന്നു കെട്ടുന്നൊരാ മാരനു കേൾക്കുവാൻ (2)
കിന്നാരപ്പാട്ടിന്റെ ശീലു നീ പാടുമോ
നിന്റെ പൊന്നേഴില ചിറകാട്ടി നീ ആടുമോ
(പച്ചപ്പനംകിളി...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts