മരിച്ച് പോയ സ്വന്തം വല്യച്ചനെ (അപ്പൂപ്പൻ) തിരഞ്ഞ് ഗ്രാമത്തിൽ വരുന്ന പെണ്ണ് (അർച്ചന ) ആ നാട്ടുകാർ ക്കിടയിൽ വരുത്തി വയ്ക്കുന്ന വിനകളാണ് സമ്മോഹനത്തിലൂടെ പദ്മകുമാറും ബാലകൃഷ്ണൻ മങ്ങാടും പറയുന്നത്. ആണുങ്ങളായ ചന്തു, ചിണ്ടൂ , ഉമ്മിണി (മുരളി, രാധാകൃഷ്ണൻ, നെടുമുടി ) തുടങ്ങിയവരെയെല്ലാം കാമവലയത്തിലാക്കുന്ന പെണ്ണിന് ഇഷ്ടം പക്ഷെ കൌമാരക്കാരനായ അമ്ബുവിനോടായിരുന്നു. പെണ്ണിനെ കുറിച്ചുള്ള ഒരു തർക്കത്തിൽ അമ്പു മരിക്കുന്നതോടെ പെണ്ണ് നാട് വിടുന്നു.
ശരത് ദാസിന്റെ ആദ്യചിത്രം എന്നാ നിലയിൽ നല്ല പ്രകടനം കാഴ്ചവച്ചു. പക്ഷെ പെണ്ണായി വരുന്ന അർച്ചന യുടെഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി സമ്മോഹനം എന്നും നിലകൊള്ളും
കെ പി എ സി ലളിത , കുക്കു പരമേശ്വരൻ , ബിന്ദു പണിക്കർ എന്നിവരും പതിവുപോലെ നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട് . ഇളയരാജയുടെ പശ്ചാത്തല സംഗീതം തരക്കേടില്ല. ചിത്രത്തിൽ നല്ല രണ്ടു നാടൻ പാട്ടുകളും ഉൾപെടുത്തിയിട്ടുണ്ട്