ഈ ചിത്രത്തിനു വേണ്ടി പി ജെ ആന്റണിയാണു തിരനാടകവും സംഭാഷണവും തയ്യാറാക്കിയത്. പി ഭാസ്കരൻ രചിച്ച അഞ്ചു ഗാനങ്ങൾക്ക് ജോബ് സംഗീതം പകർന്നു. പി ലീല, എൽ ആർ ഈശ്വരി, യേശുദാസ് , ഉദയഭാനു എന്നിവർ ഗാനങ്ങൾ ആലപിച്ചു.ശബ്ദലേഖനം രേവതി കണ്ണനും ജഗന്നാഥും പശ്ചാത്തല സംഗീതം ദിവാകറും ചിത്ര സംയോജനം ജി വെങ്കിട്ട രാമനും മണിയും , വേഷവിധാനം എം എസ് നാരായൺ , മുത്തു , രാംകുമാർ ,എന്നിവരും നിശ്ചല ഛായാഗ്രഹണം ഡേവിഡും ഛായാഗ്രഹണം ഇ എൻ ബാലകൃഷ്ണനും ന്മിർവഹിച്ചു. കഥയും സംവിധാനവും പി എൻ മേനോന്റേതാണ്.വൃന്ദാവൻ പിക്ചേഴ്സിനു വേണ്ടി മണി നിർമ്മിച്ച ഈ ചിത്രത്തിൽ പി ജെ ആന്റണി , കവിയൂർ പൊന്നമ്മ ,പ്രേം നസീർ ,നിർമ്മല , തിക്കുറിശ്ശി സുകുമാരൻ നായർ , ടി എസ് മുത്തയ്യ , ഡി കെ ചെല്ലപ്പൻ , ജോൺസൺ, ജോർജ്ജ് , സി പി ആന്റണി , എം എം നാരായണൻ നായർ , സുശീൽ കുമാർ , ഇ മാധവൻ , രാംഭായി സേട്ട് , വിജയൻ തമ്പി , സുശീല എന്നിവരഭിനയിച്ചു.4.6 1965 ൽ റോസി പ്രദർശന ശാലകളിലെത്തി. വൃന്ദാവൻ പിക്ചേഴ്സ് തന്നെ വിതരണവും നടത്തി.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍