പഞ്ചഭൂതങ്ങളുടെ അധിപനായ അയ്യപ്പന്റെ കഥ ഇതിഹാസമല്ല.ചരിത്രമാണ്.ആ പരമാത്മാവിന്റെ ജീവിത കഥ ആസ്തികർക്കും നാസ്തികർക്കും ഒരു പോലെ സുപരിചിതമത്രേ.കലിയുഗവരദനായ കൺകണ്ട ദൈവമാണു സ്വാമി അയ്യപ്പൻ.മഹിഷീ നിഗ്രഹാർത്ഥം പാമരന്മാരുടെ ആവലാതി തീർക്കാൻ ഹരിയുടെയും ഹരന്റെയും സംഗമഫലമായി അവതാരം ചെയ്ത ശ്രീ ധർമ്മശാസ്താവ് അവതാരോദ്ദേശം സഫലീകരിച്ചതിനു ശേഷം ശബരിമല ഗിരിശൃംഗത്തിൽ തപസ്സനുഷ്ഠിക്കുന്നു.ഈ ശാസ്ത്രയുഗത്തിലും ജാതിമതഭേദമെന്യേ ശബരിമല തീർത്ഥാടനം ഒരാവശ്യമായി കരുതിപ്പോരുന്നു.ശ്രീധർമ്മശാസ്താവിന്റെ ചരിതം യുക്തി ഭംഗത്തിനടിപ്പെടാതെ വസ്തുനിഷ്ഠമായി വരച്ചു കാണിക്കുന്നു.
ശ്രീ സുബ്രഹ്മണ്യം റിലീജിയസ് ട്രസ്റ്റ് അവതരിപ്പിച്ച നീലായുടെ ഈ ചിത്രം മുക്തിയ്ക്ക് ഭക്തി മാത്രമേ ഒരു മാർഗ്ഗമുള്ളൂ എന്നു വിശ്വസിക്കുന്നവർക്ക് തികച്ചും ഒരനുഗ്രഹമായിരിക്കും.