ഓറിയന്റൽ മൂവീസിനു വേണ്ടി പി കെ സത്യപാൽ നിർമ്മിച്ച വേലുത്തമ്പി ദളവ സംവിധാനം ചെയ്തത് വിശ്വനാഥും എസ് എസ് രാജനും ചേർന്നാണ്.സ്ക്രീൻ പ്ലേയും സംഭാഷണവും ജഗതി എൻ കെ ആചാരിയുടേതാണ്.അഭയദേവ് എഴുതിയ ഇതിലെ 8 ഗാനങ്ങൾക്ക് വി ദക്ഷിണാമൂർത്തിയും ആർ പാർത്ഥസാരഥിയും ചേർന്ന് സംഗീതം നൽകി. ന്യൂട്ടോൺ , ശ്യാമള , രേവതി എന്നീ സ്റ്റുഡിയോകളിൽ വെച്ച് പി കെ മാധവൻ നായ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിനു വേണ്ടി മിന്നി, സമ്പത്ത്, കലാമണ്ഡലം മാധവൻ എന്നിവർ ചേർന്ന് നൃത്തവും പികെ ശങ്കരൻ കുട്ടി കലയും സംവിധാനം ചെയ്തു.വേലുത്തമ്പിയുടെ ഭാഗം കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ചു.മറ്റുള്ളവർ പ്രേം നവാസ് (ഉണ്ണി നമ്പൂതിരി ) , തിക്കുറിശ്ശി സുകുമാരൻ നായർ ( ജയന്തൻ നമ്പൂതിരി ) , ജി കെ പിള്ള ( സമ്പ്രതി കുഞ്ചുനീലൻ പിള്ള ) , ജയപാലൻ (വൈക്കം ) , പി കെ സത്യപാൽ (മെക്കാളേ ) , ബഹദൂർ , വിജയകുമാർ, സിംഹളൻ, സാം, ഡോക്ടർ കൃഷ്ണൻ നായർ, പഞ്ചാബി, പാർത്ഥ സാരഥി, അടൂർ ഭാസി (മല്ലൻ പിള്ള ) , വേലായുധൻ നായർ, സെബാസ്റ്റ്യൻ , ആറന്മുള പൊന്നമ്മ (തമ്പിയുടെ അമ്മ) ,രാഗിണി ( ജഗദംബിക) അംബിക (സീതാലക്ഷ്മി), റ്റി ആർ ഓമന, സുകുമാരി, പി കെ രാജം, കെടാമംഗലം സദാനന്ദൻ ,പി എ തോമസ് , ആർ എൻ നമ്പ്യാർ എന്നിവരാണ്.23.2.1962 ൽ പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന്റെ വിതരണക്കാർ അസോഷിയേറ്റഡ് പിക്ചേഴ്സ് എറണാകുളമാണ്.ഉദയഭാനു , പി ലീല , ശാന്താ പി നായർ, കുമരേശൻ , റാണി എന്നിവരാണ് വേലുത്തമ്പി ദളവയിലെ ഗാനങ്ങൾ പാടിയത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍