വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,ശാന്തികൃഷ്ണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:58.
തൂവാനം ഒരു പാലാഴി, പൂന്തിങ്കൾ നറു പൂന്തോണി പൂന്തോണിയിലിക്കരെ വന്നാല്‍ അമ്പാടി കടവുണ്ട് മായാലോകമുണ്ട് കനവുകളിൽ (തൂവാനം..) കോമളഗീതങ്ങൾ നിന് മംഗല്യ തേന്മൊഴിയായ് ശൃംഗാരം പകരുന്നു, സ്വരമഞ്ജീരങ്ങൾ താമര തളിരിലയില്‍ ആരോരും കാണാതെ ഇംഗിതമെഴുതുന്നു കാലം സ്വർഗ്ഗ വിലസിനിമാർ,പ്രിയ മാനസകന്യകമാർ പാരിജാതമലര്‍ ചൂടുന്നു.. (തൂവാനം..) എന്തിനെൻ സങ്കല്പത്തെ ഇളവേൽക്കാന് വന്നു നീയെൻ അനുരാഗ സ്വപ്നത്തില്‍ കുളിരേകാന്‍ വന്നു പൊന്നണികോടിയും താംബൂല തളികയുമായ് എന്തിനെന്ചാരെയണഞ്ഞു . കൈവളയിളകാതെ എന്‍ മാറിലൊതുങ്ങുമ്പോൾ ഉള്ളിലേതു കാവ്യമെഴുതി നീ (തൂവാനം..) |