പോകാതെ കരിയിലക്കാറ്റേ (രാപ്പകല്‍ )
This page was generated on May 16, 2024, 4:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍അഫ്‌സല്‍
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍മമ്മൂട്ടി ,ബാലചന്ദ്ര മേനോന്‍ ,നയൻതാര ,ശാരദ ,ഗീതു മോഹൻ‌ദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:03.
പോകാതെ കരിയിലക്കാറ്റേ എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ
പോകാതെ ആലിലക്കുരുവീ
സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ
എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ.. മുറ്റത്തീ നന്മ മരമില്ലേ

ഏറേ നാൾ ഏറേ നാൾ നമ്മൾ
മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ
ഏറേ നാൾ ഏറേ നാൾ നമ്മൾ
പുഴയിലും മണലിലും കളിച്ചോരല്ലേ
തൊട്ടാൽ പൂക്കുമീ മണ്ണ്
നാടൻ പാട്ടിലെ പെണ്ണ്
പോകല്ലെന്നായ് പിൻ വിളിച്ചില്ലേ
(പോകാതെ...)

ആരിരം പാടുമീ തെന്നൽ
പാൽക്കുടം തൂവുമീ പഞ്ചമിത്തിങ്കൾ
തൊടിയിലെ കുഞ്ഞു നീർമാതളം
നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽ പാടം
താനേ സാന്ത്വനം തേടീ
തേങ്ങും കട്ടകത്തമ്മ
എങ്ങും പോകല്ലെന്നിടറിയോതുമ്പോൾ
(പോകാതെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts