വിളിച്ചു ഞാന്‍ വിളികേട്ടൂ (യക്ഷി )
This page was generated on April 28, 2024, 5:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2022 13:31:40.
വിളിച്ചു ഞാന്‍ വിളികേട്ടൂ തുടിച്ചു മാറിടം തുടിച്ചൂ
ഉണര്‍ന്നൂ ദാഹിച്ചുണര്‍ന്നൂ മറന്നൂ‍ ഞാനെന്നെ മറന്നൂ
(വിളിച്ചൂ...)

ഇതളിതളായ് വിരിഞ്ഞുവരും ഈ വികാരപുഷ്പങ്ങള്‍(2)
ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീവഴി വന്നില്ലാ?
ഓ....വന്നെത്തിയില്ലാ‍?
(വിളിച്ചൂ...)

വിരല്‍തൊടുമ്പോള്‍ കുളിര്‍കോരും
ഈ വികാരതന്ത്രികളില്‍
ശൃംഗാരസംഗീതം പകരാന്‍ മധുപനി-
ന്നെന്തുകൊണ്ടീവഴി വന്നില്ലാ?
ഓ....വന്നെത്തിയില്ലാ?
(വിളിച്ചൂ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts