വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ജോണ്സണ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:58.
പൂവേ നിന് തേന്‍ നുകര്ന്നാല് വണ്ടിന്റെ ചുണ്ടില്‍ നീലാംബരി കാറ്റേ നീപുല്കി നിന്നാല്‍ മണ്ണിന്റെ മാറില്‍ കാദംബരി ഹൃദയമഞ്ജരി വിടരും യാമം മദനമഞ്ജുള യാമം പവിഴമുന്തിരി ചുണ്ടിലെ മധുരം നീ ചൊരിയൂ........... മധുവിധുരജനിയിലേതോ രതിരാഗം കളിയാടി സുഖകരമൊരു മൃദുതാളം അണിയറയില്‍ വിളയാടി കടമിഴിയാല്‍ കിനാവിന് കഥപറയൂ കവിളിണയില്‍ നിലാവിന് നിറമണിയൂ പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം ലാലലലലലാ................. മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി പുളകിത കലികയിലേതോ പുതുവര്‍ണ്ണം കുടചൂടി സുമനിരയില് വസന്തം സുധപകരും കരള്‍ നിറയും സുഗന്ധം ചൊടിയുതിരും സഖിയിന്നെന് അനുരാഗം നുരയും ചഷകം ഹൃദയം |