വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:53.
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ കനവിലെയിളംകൊമ്പില്‍ ചന്ദനക്കിളിയടക്കംചൊല്ലി പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം.... (ചെമ്പകപ്പൂ) തുടിച്ചുകുളിക്കുമ്പോള്‍ പുല്കും നല്ലിളംകാറ്റേ എനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ (ചെമ്പകപ്പൂ) കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ കല്യാണച്ചെക്കന് വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം (ചെമ്പകപ്പൂ) |