വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബാലഗോപാലന് തമ്പി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:14.
മേടപ്പൊന്നോടം കൈയ്യെത്തുന്നേടം കന്നിക്കൈനീട്ടംപോലെ (2) കുളിരോലും കിനാവിലേതോ ഗാനഗന്ധർവൻ തേടും പൊൻകിരീടംപോൽ (മേട...) ആറ്റിറമ്പിൽ ആതിര രാവിൻ പാൽമനം തുളുമ്പി അരയാലിലെ പൂഞ്ചില്ലകളേതോ പോയ കാലമെണ്ണി കാവിൽ കൈ കോർത്തിണങ്ങി തളിരും പൂങ്കാറ്റും ദീപജാലമേന്തി കാമനയുടെ ശ്രീ ഗോപുരങ്ങൾ ജന്മപുണ്യംപോൽ (മേടപ്പൊന്നോടം..) തേൻ കണം കുടഞ്ഞതാരോ പൂങ്കുരുന്നിനുള്ളിൽ നീരാഞ്ജനം നീട്ടിയതാരോ നാലകങ്ങളോളം അഴകേഴും പൂർണ്ണമാവും മഴവില്ലുകൾ നീർത്തി ജീവതാളമേകി വരവേൽക്കുവതാരേ മോഹം രാഗരൂപംപോൽ (മേടപ്പൊന്നോടം..) |