ആകാശപ്പൂപ്പാടം (ചേതാരം )
This page was generated on May 13, 2024, 10:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:26:00.

ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ
ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..
(ആകാശപ്പൂപ്പാടം....)
എരിവെയിൽ കുട മാറും മനസ്സിന്റെ തീരത്തു്
കരിയിലക്കിളി പാടും കനവിന്റെ ഓരത്തു്
ആതിരാ രാപ്പെണ്ണിൻ വളകിലുക്കം...
അവൾ സ്വാന്തനമോതുന്ന വാക്കിൻ കിലുക്കം
ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ
ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..

ഒരു മരുക്കാറ്റിൽ ചെറു തൂവൽ ചിറകേറി...
പല നിഴൽക്കാടിന്റെ ഓരം താണ്ടി..
(ഒരു മരുക്കാറ്റിൽ....)
കനിവോലും കനി തേടി...
പറന്നു പറന്നു തളർന്നു നിൽക്കും രാവേ...
പോരൂ....പോരൂ....
വരവേൽക്കുന്നീ പനിനീർക്കൂട്ടിൽ
വിരുന്നുണ്ടു പാടാനായ്...
ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ
ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..

മുടിയഴിച്ചാടും മഴമുകിലിൻ പുറമേറി...
തലയുലഞ്ഞാടുന്ന കടലും നീന്തി...
(മുടിയഴിച്ചാടും...)
മഴവില്ലിൻ തുഴ തേടി
പൊലിഞ്ഞു പൊലിഞ്ഞു മറഞ്ഞു നിൽക്കും രാവേ....
വായോ...വായോ....
കരം നീട്ടുമീ ഇളനീർപ്പാട്ടിൻ
തണുവായ് തലോടിടാൻ...
(ആകാശപ്പൂപ്പാടം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts