വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:49.
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ..... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം.... മിഴികളില്‍ എനിക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്‍മുകില്‍ തരളമായു് തളര്‍ന്നുറങ്ങാന്‍ തളിരണിഞ്ഞു ചില്ലകള്‍ ഏതോ രാക്കുയിലിന്‍ പാട്ടിന്‍ ശ്രുതിമഴയില്‍ നാം പൂന്തേന്‍ തുമ്പികളായു്......... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍ അരിയൊരെന്‍ വിരലിലിടാന്‍ പ്രണയസൂര്യമോതിരം മേലേ മാരിവില്ലിന്‍ കാണാക്കസവണിയാന്‍ നീ.... കൂടെപ്പോരുകില്ലേ..... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ......... സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം |