വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:50.
ചിരിയുടെ പൂന്തോപ്പിൽ ഒരു ചിലമ്പിട്ട പാരിജാതം ആ പൂവൊരു കന്യകയാകുമെങ്കിൽ എൻ പ്രിയയുടെ മുഖച്ഛായ ആയിരിക്കും കളഭംപോൽ കുളിർകോരുമാ മാറിൽ എൻ മോഹം കനകാഭിഷേകമായ് പൊഴിയും കതിർതൂകി മദംകൊള്ളും കണ്ണിലെൻ ഗാനം കണ്ണുനീർമണികളായുതിരും ആനന്ദ കണ്ണുനീർമണികളായുതിരും.. (ചിരിയുടെ) തിലകത്തിൻ തടംചുറ്റി അളകങ്ങളെഴുതുന്ന മണിക്കോലമെന്നുള്ളിൽ പതിയും ഇടംതേടി അലയും നിൻ യൗവനദാഹം മമജീവബിന്ദുവിലലിയും സംഗീതധാരയായ് എന്നിലൊഴുകും.. (ചിരിയുടെ) |