തോര്‍ന്നിടുമോ കണ്ണീര്‍ (ജീവിതനൗക )
This page was generated on April 27, 2024, 6:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍മെഹബൂബ്‌ ,കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബി എസ് സരോജ ,തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:26.
തോര്‍ന്നിടുമോ കണ്ണീര്‍ ഇതുപോലെന്‍ ജന്മം തീര്‍ന്നിടുമോ?
തോര്‍ന്നിടുമോ കണ്ണീര്‍ പ്രിയനായകനോടിനി ചേര്‍ന്നിടുമോ?
തൂവുകയോ കണ്ണീര്‍ വിരഹാകുലയായ് നീ കേഴുകയോ?
തൂവുകയോ കണ്ണീര്‍ അഴകാര്‍ന്നകമാ ഹാ നോവുകയോ?

നാലുപാടുമിരുളാണീവഴിയേ പോവതെങ്ങിനിയീശാ
നാമിനിച്ചേര്‍ന്നിടും ഉദയം വരുമോ നിശയിതുപോയ് ഹൃദയേശാ
ഹാ നിശയിതുപോയ് ഹൃദയേശാ

മമതനുവിങ്ങും മാനസമങ്ങും വാഴ്വിദം ഹാ നാഥേ
തനയനുമായ് സല്ലീലം തനയനുമായ് സല്ലീലം
സുഖമിയലാന്‍ കഴിയാതെ ഹാ സുഖമിയലാന്‍ കഴിയാതെ

പതിയെ പിരിയും നാരിതന്‍ ഗതി അഹിനഹിഹം ഭുവനേ
ശോകമിതും സുഖമാക്കാം പ്രിയനേ
ശോകമിതും സുഖമാക്കം ചാരെ മരുവുകിലെന്‍ പ്രിയനേ
തോര്‍ന്നിടുമോ കണ്ണീര്‍ .........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts