കൈക്കുടന്ന പകര്‍ന്നൊരു (അണ്ണന്‍ തമ്പി )
This page was generated on May 16, 2024, 11:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോജി ജോൺസ്‌
ഗാനരചനസുഭാഷ് ചേർത്തല
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ജ്യോതിക ,ഹരിശ്രീ അശോകൻ ,സുരാജ് വെഞ്ഞാറമൂട്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:40.
 
കൈക്കുടന്ന പകർന്നൊരു നീരിൽ
സാഗരനീലിമ മാഞ്ഞതു പോലെ
പൊയ് മുഖ കനലിതൾ കൊഴിഞ്ഞു
വിൺ വൈഖരിയോ വീണു കരഞ്ഞു
മിഴികളടച്ചു വിതുമ്പി സ്വത്ത്വം
മെല്ലെ വേവിൻ തരിശിലലഞ്ഞു
(കൈക്കുടന്ന..)

ഋതുവിൽ മിന്നിയ വെൺതൂവലുകൾ
അമ്പിൻ മുനയിലുറഞ്ഞു (2)
വർണ്ണമൊഴിഞ്ഞൊരു മനസ്സിൽ
തമസ്സിൻ ക്ലാവു ചിറകു വിരിച്ചു

തിരികളണഞ്ഞൊരു ഹൃദയ ദളങ്ങളിൽ
യജ്ഞമുരുകിയൊലിച്ചു (2)
മുന്നിൽ ഭൂമിക കൂപമൊരുക്കി
കണ്ണോ കണ്ണീരിന്നു കൊതിച്ചു
(കൈക്കുടന്ന..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts