വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മോഹനം |
അഭിനേതാക്കള്‍ | മമ്മൂട്ടി ,നെടുമുടി വേണു ,കാവേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:45.
മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി നിറങ്ങളാല്‍ സ്വരങ്ങളാല്‍ പൊന്മുകില്പ്പാളിയില് ദേവദൂതികമാരെഴുതി ഭാഗ്യജാതകം ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് - വെറുതേ ഇന്നലെയോളം എല്ലാരും ചൊല്ലി തേനില്ല പൂവിലെന്ന് കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേന്‍ കുടം മണവാളനാകാന്‍ കൊതിച്ചുതുള്ളി- ത്തുമ്പിവന്നെത്തീ പൂക്കാലമായ് കനവില്‍ പൂക്കാലമായ് നാഴിയിടങ്ങഴി ചോറുവിളമ്പി തുമ്പയും തോഴിമാരും- മണ്ണില്‍ നാഴിയിടങ്ങഴി ചോറുവിളമ്പി തുമ്പയും തോഴിമാരും വനമുല്ലകള്‍ പൂപ്പന്തലായ് കാട്ടാറുകള്‍ കണ്ണാടിയായ് കാടാറുമാസം കഴിഞ്ഞുവന്നൊരു കാട്ടുതുമ്പിക്ക് കല്യാണമായ് നാളെ കല്യാണമായ് |