വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | ഗാനഭൂഷണം ലളിത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:45.
പാരിരുള്‍ മൂടി പാതയാകേ ഞാനീ പാരിൻ മീതേ (2) (പാരിരുള്‍ മൂടി..) തീരാതെ കണ്ണീര്‍ ധാരയായ് തീരും ഞാനേ ഭാരമായ് ഞാനീ പാരിൻ മീതേ (2) എന്‍ ആശ വാനില്‍ തീര്‍ത്ത സൗധം എല്ലാം തകര്‍ന്നു വീണുപോയ് മാമക സ്നേഹ ദീപമേ മായുകയാമോ മന്നില്‍ എല്ലാമേ തീരാതെ കണ്ണീര്‍ ധാരയായ് തീരുന്നു ഞാനേ ഭാരമായ് ഞാന്‍ ഈ പാരിൻ മീതേ (2) കുഞ്ചികം പെട്ട പൈങ്കിളി പോലെ പൊരിയും തീയില്‍ വീണു ഞാന്‍ ഇല്ലെനിക്കാരും ആശ്രയം ഇത്തരുണത്തിൽ ഇല്ലേ സഹായം തീരാതെ കണ്ണീര്‍ ധാരയായ് തീരുന്നു ഞാനേ ഭാരമായ് ഞാന്‍ ഈ പാരിൻ മീതേ (2) പാരിരുള്‍ മൂടി പാതയാകേ ഞാന്‍ ഈ പാരിൻ മീതേ (2) |