കാനനത്തിലേ (ഗുല്‍മോഹര്‍)
This page was generated on May 17, 2024, 2:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പ്രമീള ലീല
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:35.

ഉം..ഉം..ഉം...ഉം...
കാനനത്തിലെ ജ്വാലകൾ പോൽ
മലർവാക പൂക്കുമീ താഴ്വരയിൽ (2)
ആരെയോർത്തു നിൻ സ്നേഹമാനസം
രാഗലോലമാം തംബുരുവായ്
ഭാവഗീതി തൻ മാധുരിയായ്

പോക്കുവെയിലിലെ കനൽ വീണ വീഥിയിൽ
പോയ് മറഞ്ഞു നീ ഒരു സാന്ധ്യതാര പോൽ
മാരി പെയ്തു പോയ് ചുടുവേനൽ വന്നു പോയ്
ശാരദേന്ദു പോയ് മലർമാസമെത്ര പോയ്
നിന്റെ ഓർമ്മകൾ പൊൻ തിടമ്പു പോൽ
നെഞ്ചിലേറ്റി ഞാൻ നൊന്തു പാടി ഞാൻ
വാക പൂക്കുമീ താഴ്വരയിൽ
മലർത്താലമേന്തുമീ താഴ്വരയിൽ

കാണ്മതെന്നിനീ കമനീയമാമുഖം
കേൾപ്പതെന്നിനീ പ്രിയമേറുമാ സ്വരം
കാത്തിരുന്നു ഞാൻ ഒരു നോക്കു പിന്നെയും
കാണുവാനിനി പ്രണയാർദ്രമാസ്മിതം
കല്പ ശാഖി തൻ കൈക്കുടന്നയിൽ
രക്തപുഷ്പമായ് നീ ചിരിക്കയോ..
(കാനനത്തിലെ .)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts