കാണും കണ്ണിനേ (ഗുല്‍മോഹര്‍)
This page was generated on May 19, 2024, 8:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:35.

കാണും കണ്ണിനു പൂക്കണിയായ്
കാണാക്കാറ്റിനു പൂമണമായ്
ഓണപ്പൂവേ ഓരിതള്‍പ്പൂവേ വാ നീ
ഓലോലം ആലോലം പൊന്നൂഞ്ഞാലാട്
(കാണും)

മാടപ്രാവിന്‍ കൂട്ടിനുള്ളില്‍ കുറുകല്‍ കേട്ടു
മാതളത്തോപ്പില്‍ മൈനകള്‍ പാടി, പാതിരാപ്പൂ ചൂടി
സ്നേഹനിലാപ്പാല്‍പ്പുഴയില്‍ നീര്‍ക്കിളികള്‍ നീന്തുകയായ്
പാടൂ നീയെന്‍ രാക്കിളീ രാഗമയീ...
(കാണും)

വാത്സല്യത്തിന്‍ തൊട്ടിലില്‍ തേന്‍ മധുരം പെയ്തു
പാടുവതാരേ താമരത്തുമ്പീ താണിരുന്നാടാട്
താര്‍മകളെന്‍ മണ്‍പുരയും താമരയായ് മാറ്റുകയായ്
താളമിട്ടെന്‍ പൊന്‍‌തുടി മൂളുകയായ്...
(കാണും)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts