ഹല്ല ഭാരം തിങ്ങിയ ജീവിതം (രാരിച്ചന്‍ എന്ന പൗരന്‍ )
This page was generated on April 29, 2024, 7:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ രാഘവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:59.
�halla hallalla hallalla


 ഹല്ലാ ഹല്ലാ ഹല്ലല്ലാ
ഭാരം തിങ്ങിയ ജീവിതം പ്രാനന്‍ തകരും ജീവിതം
ഏന്തിവലിച്ചു കിതച്ചു വിയര്‍പ്പില്‍
നീന്തിത്തളരും ജീവിതം
കാലുകള്‍ തളരും ജീവിതം
കണ്ണീര്‍ ചൊരിയും ജീവിതം

ഉപ്പുപിടിച്ച വിയര്‍പ്പിന്‍ കടലില്‍
തപ്പിത്തടയും ജീവിതം
വിശപ്പിലെരിയും ജീവിതം
വിങ്ങിപ്പൊട്ടും ജീവിതം
കൂരിരുല്‍ തിങ്ങിയ വഴിയല്ലോ
മാരിക്കാറു നിറഞ്ഞല്ലോ

ഹല്ലാ ഹല്ലാ ഹല്ലല്ലാ
ചാരം ചുറ്റും ചുഴലിക്കാറ്റ്
ചങ്ങലപൊട്ടിച്ചലറുന്നു
ഹല്ല ഹല്ലാ ഹല്ലല്ലാ
മുന്നിലെവഴിയിലു വലിയൊരു മിന്നലു
ചിന്നിച്ചിന്നിപ്പിടയുന്നു

ഹല്ലാ ഹല്ലാ ഹല്ലല്ലാ
എവിടെപ്പോണൂ ഹല്ലല്ലാ
എങ്ങോട്ടുപോണൂ ഹല്ലല്ലാ
ഒന്നുകുതിച്ചാല്‍ ഹല്ലല്ലാ
മലയും മറിക്കാം - ഹല്ലല്ലാ
ഹല്ല്ല്ലാ ഹല്ലല്ലാ ഹല്ലല്ലാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts