വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:05.
മ്... ആ.... മധുമാസമായല്ലോ മലര്‍വാടിയില്‍ - പ്രേമ മണീവീണയിതുമീട്ടാന്‍ വരുമോ സഖി മമജീവിതാനന്ദ മണിക്കോവിലില്‍ - എന്നു മണയാത്ത ദീപമായ് വരുമോ ഭവാന് മിന്നും നിലാവിന് പൊന്നിന് കൊടിയാല്‍ പൂത്താലി തീര്‍ക്കുന്ന പൊന്പനീര്ത്താര ചേലിയന്നു നീ ഈ താലിചാര്ത്തുമാരെ? മധുമാസമായല്ലോ..... മന്ത്രകോടിയുമായ് സന്ധ്യാവധു വന്നു മാറത്തുചാര്ത്തുമീ നവമാലിക ഹാ മാനസേശ്വരീ നീ മാത്രമെന്‍ സഖി മമജീവിതാനന്ദ........ എന്മനമാശാ കല്ലോലമായ് അതിലെന്നുമൊഴുകും നാം കളിയോടമായ് പിരിയാതെയീവിധം പ്രിയമാര്‍ന്നു ജീവിതം മാനസമാശാ കല്ലോലമായ് അതിലെന്നുമൊഴുകും നാം കളിയോടമായ് |