വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കോഴിക്കോട് അബ്ദുൾ ഖാദർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:06.
ഇത്രനാളിത്രനാളീവസന്തം പിച്ചകമൊട്ടിലൊളിച്ചിരുന്നു- ഒരു പിച്ചകമൊട്ടിലൊളിച്ചിരുന്നു പാരില്പറക്കുമീ സൌരഭം - വെറും പനിനീരിതളില്‍ പതുങ്ങിനിന്നു ഇന്നുഞാന്‍ കാണും കിനാക്കള്‍ വെറും രണ്ടുകണ്ണുകള്ക്കുള്ളിലൊളിച്ചിരുന്നു വാര്‍മഴവില്ലിന്റെ ഭംഗികളാ രണ്ട് തൂമഴത്തുള്ളിയില് തങ്ങിനിന്നു ഉയരുമിഗ്ഗാനങ്ങളിന്നേവരേയ്ക്കുമീ കുയിലിന്റെ നെഞ്ചില്‍ കുടുങ്ങി നിന്നു വിണ്ണില്ത്തെളിയുമീ താരത്തിന് ഭംഗിയീ മിന്നാമിനുങ്ങിലൊതുങ്ങിനിന്നു |