കുട്ടുവാൽക്കുറുമ്പീ [D] (നാട്ടുരാജാവ്‌ )
This page was generated on May 16, 2024, 8:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,നയൻതാര ,കലാഭവൻ മണി ,കവിയൂർ പൊന്നമ്മ ,കെ പി എ സി ലളിത ,വിജയരാഘവൻ ,സുജ കാർത്തിക ,രാജന്‍ പി ദേവ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:05.

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂമ്പാട്ടിൽ
ഒലീവിലപ്പന്തലിടാം
(കുട്ടുവാൽ..)

ദേവദാരുവിൻ പൂക്കൾ ചൂടിയ മഞ്ഞിൻ താഴ്വാരം ഹോ
കിന്നരവീണയിൽ ദേവകുമാരികൾ ഗാനം മീട്ടുമ്പോൾ
ഒന്നു പാടുമോ സ്നേഹദൂതികേ രാവിൻ സംഗീതം
എന്റെ കിനാവിലെ മുത്തിനെ വാഴ്ത്തും ചന്ദനവേണുവിതിൽ
പതിയെ പരൽമീനായ് വെറുതെ പിടയാതെ ഒരു
കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ
ചെറുനറു മുന്തിരിമണികളെന്തിന് നീയൊളിച്ചു വച്ചു
(കുട്ടുവാൽ...)

നീലമേഘമേ നീയറിഞ്ഞുവോ ഇന്നേ കല്യാണം ഹോ
എന്നെയൊരുക്കിയൊരുക്കി മിനുക്കാനാരേ പോരുന്നൂ
സ്വർണ്ണമാനുകൾ കൺ തടങ്ങളിൽ കണ്ണാൽ നുള്ളുമ്പോൾ
നിന്നെയൊരാളുടെ പൊൻ വിരലാലേ പട്ടിൻ പൂ ചാർത്തും
അകലെ മലയോരം വരൂ നീ രഥമേതോ നറു
സൂര്യനെന്ന പോലെ നില്പൂ
ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി
നീയൊളിച്ചു വച്ചു
(കുട്ടുവാൽ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts