കാക്കനോട്ടം (ഡ്യൂപ്ലിക്കേറ്റ്‌ )
This page was generated on May 16, 2024, 6:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനരമേശ്‌ കാവില്‍
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:31.

കാക്കനോട്ടം നീട്ടിയെന്റെ
കരളു കൊത്തിയ പെണ്ണേ
നോക്കി നോക്കി എന്തിനെന്നെ
പാട്ടിലാക്കി പൊന്നേ
കരിമീനൊളി കണ്ണില്‍ കണ്ടേ
ചിരിയമ്പെന്നുള്ളില്‍ കൊണ്ടേ
അഴകേ നിന്നരികില്‍ ഞാനുണ്ടേ
(കാക്കനോട്ടം)

മീനാക്ഷീ കമലാക്ഷീ
തേനല്ലേ നീ മധുരാക്ഷീ

വീട്ടിലെത്തിയ കാറ്റു പറഞ്ഞു്
നാട്ടുകാരതു മൊത്തമറിഞ്ഞു
നീയെന്റേതല്ലേ മീനാക്ഷീ - മീനാക്ഷി
നീയെന്റേതല്ലേ മീനാക്ഷീ...
ഉള്ളിലുള്ളൊരു പ്രേമമിതെന്തേ
ചൊല്ലുവാനിനിയെന്തിനമാന്തം
ഞാന്‍ നിന്റേതല്ലേ മീനാക്ഷീ - മീനാക്ഷി
എന്നുമെന്റേതല്ലേ മീനാക്ഷീ...
(കാക്കനോട്ടം)

നാട്ടുമാവിന്‍ ചോട്ടിലിരുന്ന്
നമ്മളെത്ര നടത്തി വിരുന്ന്
താലികെട്ടിനു നാടല്ലേ സാക്ഷി - മീനാക്ഷീ
താലികെട്ടിനു നാടല്ലേ സാക്ഷി
പേടിയെന്തിനു സുന്ദരിയാളേ
പേടമാനായ് കൂടെ വരില്ലേ
നമ്മളൊന്നാണല്ലോ മീനാക്ഷീ - മീനാക്ഷീ
നമ്മളൊന്നാണല്ലോ മീനാക്ഷീ
(കാക്കനോട്ടം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts