കുല തുള്ളും താളത്തിൽ (വിന്റര്‍ )
This page was generated on May 22, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംരാജ്‌ കൃഷ്ണന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 29 2013 02:16:32.

നിലതല്ലും താളത്തിൽ
കുയിൽ പാടും കുക്കുക്കൂ
നിറമേഴും നെഞ്ചേറ്റി
മഴവില്ലിൻ മയിലാട്ടം
ചിറ്റോളച്ചിരി ചാറ്റി
പുഴ പാടും താളത്തിൽ
കളിയാട്ടം തുടരും നമ്മൾ....
(നിലതല്ലും താളത്തിൽ..)

താലോലം കൊമ്പത്തെ കൂട്ടിൽ
നാരായണക്കിളി പാടി..(2)
നിശരാഗം അതിൽ കുളിരായ്
ജീവതാളം തുടിയായ്
നറുമഞ്ഞിനു മുറിവേകിയ
കിരണാവലി ചൂടിടാം...
(നിലതല്ലും താളത്തിൽ..)(2)

പൊന്നിൻ പൊടിച്ചാർത്തണിഞ്ഞു്
വാനോളം പോയിട്ടു പോരാം..(2)
രാജതാരകം ദൂരെ ചിരി തൂകി
നിറപൗർണ്ണമി വരവായ്...
നീലജാലകം തുറന്നേ വരും
പൂനിലാവിന്റെ സിംഫണി....
(നിലതല്ലും താളത്തിൽ..)(4)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts