ആദ്യാനുരാഗം (ശ്രദ്ധ )
This page was generated on May 16, 2024, 3:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഭരദ്വാജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:39.

ആദ്യാനുരാഗം മുരളികയൂതി
പാടിയലഞ്ഞു തേന്‍മുകിലായ്
കടമിഴിയാല്‍ നീ കരളില്‍ പകരും
മലരോ മധുവോ കുളിരലയോ...
(ആദ്യാനുരാഗം....)

മൃദുതരളിതസുഖലയഭര പ്രിയസ്വരമഴയായ്
നിറമിഴിയിതള്‍ നിറമണിയും സുമശരമഴയായ്
മധുരാനുഭൂതി തന്‍ ലാളനമായ്
മനസ്സില്‍ തലോടുന്ന സാന്ത്വനമായ്
ഇനിയെന്റെ മാറില്‍ പടരാനൊതുങ്ങാന്‍
ചിറകാര്‍ന്ന സ്വപ്നം പറന്നുവെങ്കില്‍
ഇനിയെന്റെ മാറില്‍ പടരാനൊതുങ്ങാന്‍
ചിറകാര്‍ന്ന സ്വപ്നം പറന്നുവെങ്കില്‍
(ആദ്യാനുരാഗം....)

വനസുരഭില രതിസുഖതര നടനലഹരിയായ്
മനമലരിതള്‍ മധുകിനിയും ഹിമകണമണിയായ്‌
അനുരാഗ വീണതന്‍ തന്ത്രികളില്‍
അറിയാതെ ഞാനന്നു വീണലിഞ്ഞു
അഴകുള്ളൊരാമ്പല്‍പ്പൂവായ നിന്നെ
ഇനിയേതു ജന്മം ഞാന്‍ സ്വന്തമാക്കും
അഴകുള്ളൊരാമ്പല്‍പ്പൂവായ നിന്നെ
ഇനിയേതു ജന്മം ഞാന്‍ സ്വന്തമാക്കും
(ആദ്യാനുരാഗം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts