വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | മണികാന്ത് കദ്രി |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:11.
തിങ്കള്‍ തോളത്തോ...മണ്ണിന് മാറത്തോ കന്നി മാനേ നീ..... രാവിന് തീരത്തോ കാണാദൂരത്തോ മിഴിനീരില്‍ നീ മാഞ്ഞുവോ .... ആടിക്കാറിന്‍ മൌനം കവിഞ്ഞൂ താഴ്വാരങ്ങള്‍ മഞ്ഞില്‍ മറഞ്ഞൂ ചിതയായ്....ചിതറുകയോ...ദൂരേ നിന് ചിരികള്‍....ഈ വഴിയില്‍ വെറുതേ ചിതറുകയോ...ദൂരേ......നിന് ചിരികള്‍ ഈ വഴിയില്‍ വെറുതേ... ഇടനെഞ്ചില്‍ നെടുവീര്പ്പിന് കനലാഴികളായി മൃതിയേതോ വിരല്‍ നീട്ടി നിഴലാം ഗീതകമായി ഒരു മൺഗോപുരം വീണാഴുന്നു.... എന്റെ കണ്ണീര്‍ക്കയം തന്നില്‍ എരിയുകയായ് നീളേ...നിന് മൊഴികള്‍ നീ വരൂ....ഉയിരില്‍ കനവാളും പ്രിയജന്മം സ്മൃതിപേടകമായി ശ്രുതി തീരും നദിയേതോ മരുവിന് ഗദ്ഗദമായി വരൂ വെൺചാരമായ് ഞാനാറുന്നു എന്റെ നെഞ്ചിൻചിതാഭൂവില് ഉതറുകയോ ചാരേ....നിന് സ്മൃതികള്‍ ഈ തണലില്‍ നിറയേ........ ചിതറുകയോ ദൂരേ....നിന് ചിരികള്‍ ഈ വഴിയില്‍ വെറുതേ........... (തിങ്കള്‍ തോളത്തോ......) |