ഇത്രമേൽ ആർദ്രമാം (ഒരിടത്തൊരു പുഴയുണ്ടു് )
This page was generated on May 22, 2024, 7:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമൊഹമ്മദ്‌ ഷക്കീല്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍മൊഹമ്മദ്‌ ഷക്കീല്‍ ,വിദ്യ കെ. വിജയൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ ബി വേണു ,ജെന്നി ,മുരുഗൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:14.

ഇത്രമേൽ ആർദ്രമാം സ്നേഹത്തിനായ്
മനസ്സെത്ര കൊതിച്ചിരുന്നൂ
കത്തുന്ന വേനലിൽ കൈക്കുമ്പിൾ
നീട്ടിയിങ്ങെത്ര നാൾ കാത്തിരുന്നു
നീയെത്ര നാൾ കാത്തിരുന്നു
(ഇത്ര മേൽ.....)

പൂക്കളെ പോൽ നിന്നു പുഞ്ചിരിക്കുന്നൊരീ ഓമൽക്കിടാങ്ങളില്ലാ (2)
പൂവിനെ പൂത്തുമ്പിയേ (2)
പൂനിലാവിനെ സ്നേഹിച്ചിടുന്ന പോലെ
കണ്ണീർത്തുള്ളിയും പുഞ്ചിരിപ്പൂക്കളും
പങ്കു വെയ്ക്കുന്ന പോലെ
ഓ..ഓ..ഓ..
ഇല്ല മറക്കുവാൻ മെല്ലെയൊന്നാകുവാൻ
എത്ര നാൾ കാത്തിരുന്നു
നമ്മൾ എത്ര നാൾ കാത്തിരുന്നു


ഭൂമി തൻ നെഞ്ചിലെ കാരുണ്യമായ് വന്ന കണ്ണുനീർത്തുള്ളിയല്ലോ (2)
കൈക്കുമ്പിളിൽ വന്നു വീഴുന്നു (2)
ദാഹനീരേറ്റു വാങ്ങുന്നു നമ്മൾ
സാന്ത്വനം പോലേറേ സൗമ്യമാം വാക്കിന്റെ തൂവൽ തലോടൽ പോലെ
സങ്കടങ്ങൾക്കു മേൽ ആശ്വാസമേകുവാൻ എത്ര നാൾ കാത്തിരുന്നു
നമ്മൾ എത്ര നാൾ കാത്തിരുന്നു
ഓ..ഓ...ഓ...
(ഇത്ര മേൽ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts